Latest NewsIndia

കാശ്മീരിൽ രാഷ്ട്രപതി ഭരണം നീളും : ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള പ്രമേയം രാജ്യസഭ പാസാക്കി. പിൻവാതിലിലൂടെ അധികാരം പിടിക്കേണ്ട കാര്യം ബിജെപിക്ക് ഇല്ലെന്ന് പാർലമെന്‍റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം 132 തവണയാണ് ആർട്ടിക്കിൾ 356 പ്രയോഗിച്ചിട്ടുള്ളതെന്ന് കോൺഗ്രസിനെ ലക്ഷ്യമിട്ട് അമിത് ഷാ പറഞ്ഞു.

കശ്മീരില്‍ മാനവികതയും ജനാധിപത്യവും സംസ്‌കാരവും നിലനിര്‍ത്തുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത തുടരുമെന്ന് ചർച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി നൽകും. അമിത് ഷാ വ്യക്തമാക്കി.

ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് കൂടി സംവരണാനുകൂല്യങ്ങള്‍ ബാധകമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലും രാജ്യസഭ പാസാക്കി. നിയന്ത്രണരേഖയ്ക്ക് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നേരത്തെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button