Latest NewsCarsAutomobile

തകർപ്പൻ നേട്ടം സ്വന്തമാക്കി മുന്നേറി മഹീന്ദ്രയുടെ എക്‌സ്.യു.വി 300

തകർപ്പൻ നേട്ടം സ്വന്തമാക്കി മുന്നേറി മഹീന്ദ്രയുടെ കോംപാക്‌ട് എസ്.യു.വി മോഡലായ എക്‌സ്.യു.വി 300. വാഹനത്തിന്റെ നിർമാണം 25,000 യൂണിറ്റുകള്‍ പിന്നിട്ടതായി മഹീന്ദ്ര അറിയിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ നിര്‍മാണ കേന്ദ്രത്തില്‍ നടന്ന പ്രത്യേക ചടങ്ങിൽ തങ്ങളുടെ 25,000 മത്തെ എക്‌സ്.യു.വി 300 മഹീന്ദ്ര പുറത്തിറക്കി. xuv 300

മഹീന്ദ്രയുടെ കീഴിലുള്ള കൊറിയൻ കാർ നിർമാണ കമ്പനിയായ സാങ്‌യോങിന്റെ ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ് യു വി 300ന്റെ നിർമാണം. എയറോ ഡൈനാമിക് ഡിസൈന്‍, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. XUV 300 RED

കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്‌ദാനം. W4, W6, W8, W8 (O) എന്നീ നാല് വകഭേദങ്ങളിലെത്തുന്ന  എക്‌സ്.യു.വിക്ക് 7.90 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

XUV300

shortlink

Related Articles

Post Your Comments

Related Articles


Back to top button