Latest NewsIndia

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ക്ലാസ് മുറിയിലിട്ട് അധ്യാപികയെ വെട്ടി

കട്ടക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് അധ്യാപികയെ വെട്ടിപരിക്കേല്‍പ്പിച്ചു. ഒഡിഷയിലെ കട്ടക്ക് ജില്ലയിലാണ് ക്ലാസ് മുറിക്കുള്ളില്‍ വനിതാ സ്‌കൂള്‍ അധ്യാപികയെ 47 കാരന്‍ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇയാളെ പിടികൂടിയ പ്രദേശവാസികള്‍ പിന്നീട് പോലീസിന് കൈമാറി.

നിയാലി ബ്ലോക്കിലെ അംബപാഡ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസ് മുറിയിലേക്ക് കടന്നുകയറിയാണ് പ്രതി അധ്യാപികയെ കത്തി കൊണ്ട് ആക്രമിച്ചത്. തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ അധ്യാപിക ആശുപത്രിയിലാണ്. വിവാഹിതയായ ഇവര്‍ ഇതേ ഗ്രാമവാസിയാണ്.

ആദ്യം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇവരെ എസ്സിബി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അംബപാഡ സ്വദേശിയായ പ്രതി കയ്യില്‍ രക്തം പുരണ്ട ആയുധവുമായി സ്‌കൂള്‍ കാമ്പസില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയൊണ് നാട്ടുകാരുടെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button