Latest NewsEducationEducation & Career

ടെലിവിഷന്‍ ജേര്‍ണലിസംകോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ച് കെല്‍ട്രോണ്‍

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം (ഒരു വർഷം) കോഴ്‌സിലേക്ക് തിരുവനന്തപുരം സെന്ററിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധിയില്ല. പഠന കാലയളവിൽ ചാനലുകളിൽ പരിശീലനവും ഇന്റേൺഷിപ്പും ലഭിക്കും. അപേക്ഷാഫോം ksg.keltron.in ൽ ലഭിക്കും. കെ.എസ്.ഇ.ഡി.സി ലിമിറ്റഡ് എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 20 നകം സെന്ററിൽ ലഭ്യമാക്കണം. ക്ലാസുകൾ ആഗസ്റ്റിൽ ആരംഭിക്കും. വിലാസം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014. ഫോൺ: 8137969292, 6238840883.

shortlink

Related Articles

Post Your Comments

Related Articles


Back to top button