KeralaLatest News

കോൺഗ്രസ് സമിതി റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നു; പരാജയ കാരണം പഠിച്ച് തുടർ നടപടി സ്വീകരിക്കും : മുല്ലപ്പള്ളി

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പരാജയപ്പെട്ട ഏകമണ്ഡലമായ ആലപ്പുഴയിൽ തിരിച്ചടിയായത് സംഘടനാപരമായ വീഴ്ചയെന്ന് കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ട്. ആലപ്പുഴയിൽ ഡിസിസി നേതൃത്വം നിര്‍ജ്ജീവമായിരുന്നു. മുതിർന്ന നേതാക്കൾക്കുൾപ്പെടെ ഇതിന്റെ ഉത്തരവാദിത്വം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഭൂരിപക്ഷം കുറഞ്ഞുപോയ ചേർത്തല, കായംകുളം നിയോജകമണ്ഡലത്തിലെ കമ്മിറ്റികൾക്കെതിരെ കർശന നടപടി വേണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പലപ്പോഴും സ്ഥാനാർഥി ഒറ്റയ്ക്കായെന്നും ചൂണ്ടിക്കാട്ടുന്നു. ഡിസിസി നേതൃസ്ഥാനങ്ങളിൽ അഴിച്ച് പണി ശുപാർശ ചെയ്യുന്ന റിപ്പോർട്ടിൽ അരൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് ഇത് നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button