Latest NewsGulfQatar

ഖത്തറിൽ ഗതാഗത നിയന്ത്രണം

ദോഹ : ഖത്തറിൽ ഗതാഗത നിയന്ത്രണം. റുവൈസ് സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അഷ്ഗാൽ അറിയിച്ചു. ഇന്നുമുതൽ 3 മാസത്തേക്ക് അൽഷമാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അൽ ഹവായ സ്ട്രീറ്റിനോടു ചേർന്നുള്ള റുവൈസ് സ്ട്രീറ്റ് ഇന്റർസെക്‌ഷ നും ഇടയിൽ ഇരു ദിശകളിലേക്കുമുള്ള ഭാഗങ്ങളാണ് അടയ്ക്കുക.

DOHA-QATAR-TRAFFIC

നിയന്ത്രണത്തിന്റെ ഭാഗമായി, മദീനത്ത് അൽ ഷമാൽ സ്ട്രീറ്റിൽ നിന്ന് അൽ റുവൈസ് ഷോപ്പിങ് മാളിലേക്കുപോകുന്നവർ വലത്തേക്ക് അൽ മീന സ്ട്രീറ്റിലേക്കു തിരിഞ്ഞ് ഇടത്തേക്ക് അൽ ഗാരിയ സ്ട്രീറ്റിലേക്കും അവിടെ നിന്ന് അൽ ഘീന സ്ട്രീറ്റ് വഴി അൽ റുവൈസ് ഷോപ്പിങ് മാളിലേക്കും തിരിയണം. മാളിൽ നിന്നു തിരികെ മദീനത് അൽ ഷമാൽ സ്ട്രീറ്റിലേക്കാണ്‌ പോകുന്നതെങ്കിൽ ഇതേ റൂട്ടിൽ തന്നെ തിരികെ യാത്ര ചെയ്യണം.

അൽ ഷമാൽ പാക്കേജ്-1 ന്റെ റോഡ്- അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായുള്ള ജോലികൾ നടപ്പാക്കുന്നതിനെ തുടർന്നാണ് റോഡ് അടയ്ക്കുന്നത്. നിലവിലെ റോഡുകൾ നവീകരിക്കുകയും അൽ ഷമാലിലേക്ക് പുതിയ റോഡുകൾ നിർമിക്കാനുമാണ്  പദ്ധതി ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button