Latest NewsIndia

205 യാത്രക്കാരുമായി പറന്നുയർന്ന ഒമാന്‍ എയര്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മുംബൈ: വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈയില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് പോയ ഒമാന്‍ എയറിന്റെ ഡബ്ല്യൂ.വൈ 204 നമ്പര്‍ വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന്  തിരിച്ചിറക്കിയത്. ബുധനാഴ്ച വൈകിട്ട് 4.15 ഓടെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറയന്നുയര്‍ന്ന ഉടൻ തന്നെ എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു. 10 മിനുട്ടോളം മാത്രം ആകാശത്ത് പറന്ന ശേഷം ഒരു എഞ്ചിന്‍ മാത്രമുപയോഗിച്ച് 4.50 ഓടെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയുമായിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് വിമാനത്താവളത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന 205 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button