NewsInternational

ഉയര്‍ന്ന അളവില്‍ യുറേനിയം സമ്പുഷ്ടീകരിച്ച് ഇറാന്‍

 

തെഹ്‌റാന്‍: 2015ല്‍ ലോകരാജ്യങ്ങളുമായി എത്തിച്ചേര്‍ന്ന ആണവ ഉടമ്പടിപ്രകാരം നിശ്ചയിച്ചതിലധികം യുറേനിയം ഇറാന്‍ സമ്പുഷ്ടീകരിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. നിശ്ചയിച്ച 300 കിലോഗ്രാം പരിധി പിന്നിട്ടതായി വിദേശമന്ത്രി ജാവേദ് സരീഫിനെ ഉദ്ധരിച്ച് ഇസ്‌ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു.

ഏകപക്ഷീയമായി ആണവഉടമ്പടിയില്‍നിന്ന് പിന്മാറിയ അമേരിക്ക കടുത്ത ഉപരോധം അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഊര്‍ജിതമാക്കിയത്. ഉപരോധം ഇളവുചെയ്യാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് മറ്റ് വഴിയില്ലെന്ന് ഇറാന്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉടമ്പടി ലംഘിക്കുന്നത് ശക്തമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതികരിച്ചു.

ഊര്‍ജോല്‍പ്പാദനത്തിന് ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്ന യുറേനിയം, ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് പാശ്ചാത്യചേരിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button