Latest NewsComputer

വൈഫൈയ്ക്ക് ശേഷം ഇനി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ തരംഗമാകാൻ പോകുന്നത് ‘ലൈഫൈ’

മുംബൈ: വൈഫൈയ്ക്ക് ശേഷം ഇനി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ തരംഗമാകാൻ പോകുന്നത് ‘ലൈഫൈ’ ആയിരിക്കും എന്നാണ് ശാസ്ത്രലോകത്തുനിന്നും ലഭിക്കുന്ന വിവരം.

ആധുനിക ലോകം അതിവേഗം കുതിക്കുമ്പോൾ ഇന്റർനെറ്റിന്റെ വേഗത്തിലും ഈ കുതിപ്പ് ‘ലൈഫൈ’യിലൂടെ പ്രകടമാവുകയാണ്. വൈഫൈയ്ക്ക് ശേഷം ഇനി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ തരംഗമാകാൻ പോകുന്നത് ‘ലൈഫൈ’ ആയിരിക്കും.

നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ലൈറ്റ് ഫിഡെലിറ്റി അഥവാ ലൈഫൈ ടെക്നോളജി എന്ന സംവിധാനത്തിലൂടെ റേഡിയോ സിഗ്നലുകൾക്ക് പകരം പ്രകാശം ഉപയോഗിക്കുന്നു. നിലവിലെ ഇന്റർനെറ്റ് ടെക്നോളജി രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ് ലൈഫൈ.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലൈഫൈ സർവീസ് വിപ്രോയുടെ കൺസ്യൂമർ കെയർ ബിസിനസിന്റെ കീഴിലുള്ള വിപ്രോ ലൈറ്റിങ് ഓഫർ ചെയ്തു തുടങ്ങി. പ്യുർ ലൈഫൈ സ്കോട്‌ലൻഡ് എന്ന കമ്പനിയുമായി ചേർന്നാണ് ലൈഫൈ പദ്ധതിക്ക് വിപ്രോ തുടക്കമിട്ടിരിക്കുന്നത്. അടുത്തിടെ നടന്ന പാരീസ് എയർ ഷോയിലും ലൈഫൈ ടെക്നോളജിയുടെ സാധ്യതകൾ അവതരിപ്പിച്ചിരുന്നു.

ലൈഫൈയ്‌ക്ക്‌ ലൈറ്റ് സ്പെക്ട്രം സൗജന്യമാണെന്നതാണ് മറ്റൊരു നേട്ടം. ഇപ്പോഴുള്ള വൻ ടെക് പദ്ധതികളായ ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെഷീൻ ലേണിങ്, നിര്‍മിത ബുദ്ധി എന്നിവയെ പിന്തുണക്കാനുള്ള കഴിവും ലൈഫൈ ടെക്നോളജിക്കുണ്ട്. 300 ജിഗാഹേർട്ട്സ് റേഡിയോ സ്പെക്ട്രത്തിനു പകരമായി 300 ടെട്രാജിഗാഹേർട്ട്സ് ലൈറ്റ് സ്പെക്ട്രം ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button