KeralaLatest News

മൂന്ന് വർഷത്തിനിടെ കേരളത്തിൽ ഉണ്ടായത് ഒന്നര ലക്ഷത്തിലധികം കാൻസർ രോഗികൾ

തിരുവനന്തപുരം : കാൻസർ ഇന്ന് കേരളത്തിൽ നിത്യരോഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിയാണ് കണ്ടുവരുന്നത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒന്നര ലക്ഷത്തിലധികം കാൻസർ രോഗികൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇക്കാലയളവിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ നിയമസഭയിൽ പറഞ്ഞിരുന്നു.

അതേസമയം തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വരുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. 1175 രോഗികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം ആര്‍സിസിസിയില്‍ 47965 പേരും തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ 13596 പേരും കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ 14536 പേരും എറണാകുളം ജനറല്‍ ആശുപത്രികളില്‍ 14751 പേരും വിവിധ മെഡിക്കല്‍ കോളജുകളിലായി 64566 പേരുമാണ് രോഗം സ്ഥിരീകരിച്ച് രജിസ്റ്റര്‍ ചെയ്തത്

2008 ല്‍ ആര്‍സിസിയില്‍ 12,066 പേരാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017 ആയപ്പോഴേക്കും 16,174 ആയാണ് വര്‍ധിച്ചത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ 2001ല്‍ 830 രോഗികളായിരുന്നെങ്കില്‍ 2017 ല്‍ 4587 ഇആയും വര്‍ധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button