Latest NewsKerala

മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നത് നിറുത്തൂ…രാജ്യത്തിന്റെ യശസുയര്‍ത്തുന്ന പ്രവൃത്തിയിലാണവര്‍’- വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രിയദര്‍ശന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിന്റെ പേരില്‍ എം.എസ് ധോണിക്ക് നേരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ധോണി വിരമിക്കേണ്ട സമയമായി എന്നതാണ് മിക്കവരുടേയും വിമര്‍ശനം. ‘മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നത് നിറുത്തൂ…രാജ്യത്തിന്റെ യശസുയര്‍ത്തുന്ന പ്രവൃത്തിയിലാണവര്‍’- എന്നാണ് ഫേസ്ബുക്കിലൂടെ മോദിക്കും ധോണിക്കുമുള്ള പിന്തുണ പ്രിയദര്‍ശന്‍ അറിയിച്ചത്.

https://www.facebook.com/DirectorPriyadarshan/posts/2791846404218957

പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ പിന്തുണച്ച് നേരത്തെയും പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. ‘നിങ്ങളാണ് എന്റെ രാജ്യത്തിന്റെ ശക്തി. ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്ന് മോദി വീണ്ടും അധികാരമേറ്റപ്പോള്‍ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button