Latest NewsCricket

രോഹിത്ത് ശര്‍മ്മ അടിച്ച്‌ പന്ത് മുഖത്ത് കൊണ്ട് യുവതിക്ക് പരിക്ക്; സംഭവം അറിഞ്ഞപ്പോൾ ആരാധികയ്ക്ക് സമ്മാനവുമായി താരം, ദൃശ്യങ്ങൾ വൈറൽ

ബിര്‍മ്മിങ്ഹാം: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മ അടിച്ച്‌ പായിച്ച ബോൾ കൊണ്ട് പരിക്കേറ്റ യുവതിക്ക് സമ്മാനവുമായി താരം. സംഭവം അറിഞ്ഞ രോഹിത്ത് ശര്‍മ്മ ആരാധികയ്ക്ക് ഒപ്പുവെച്ച തൊപ്പിയാണ് സമ്മാനമായി നൽകിയത്. മീന എന്ന യുവതിക്കാണ് പന്ത് മുഖത്തുകൊണ്ട് പരുക്കേറ്റത്. താരം തൊപ്പി സമ്മാനിക്കുന്ന ചിത്രം ബിസിസിഐ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ചിത്രം സമൂഹ മാധ്യമത്തില്‍ വൈറലായതിന് പിന്നാലെ രോഹിത്തിന്റെ നടപടിയെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്ത് വന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രോഹിത് അഞ്ച് സിക്സറുകള്‍ പറത്തിയിരുന്നു. ഇതിലൊന്നാണ് ബിര്‍മ്മിങ്ഹാമിലെ ഗ്യാലറിയിലിരുന്ന ആരാധികയുടെ മുഖത്തുകൊണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button