Latest NewsIndia

റാ​യ്ബ​റേ​ലി​യി​ലെ റെ​യി​ല്‍​വേ കോ​ച്ച്‌ ഫാ​ക്ട​റി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാനുള്ള നീക്കത്തെ എതിർത്ത് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: റാ​യ്ബ​റേ​ലി​ ആ​ധു​നി​ക കോ​ച്ച് ഫാ​ക്ട​റി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് സോ​ണി​യ ഗാന്ധി ലോ​ക്സ​ഭ​യി​ൽ ആ​രോ​പി​ച്ചു. പ​രീ​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ ഈ ​ഫാ​ക്ട​റി ത​ന്നെ തെ​ര​ഞ്ഞെ​ടുത്തതിലാണ് വ​ലി​യ ആ​ശ​ങ്ക​യെ​ന്നും സോ​ണി​യ പറഞ്ഞു. ഗു​ണ​നി​ല​വാ​ര​മു​ള്ള കോ​ച്ചു​ക​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്കു ല​ഭ്യ​മാ​കു​ന്ന​തി​ന് വേ​ണ്ടി യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്ഥാ​പി​ച്ച​താ​ണ് റായ്ബറേലിയിലെ കോ​ച്ച്‌ ഫാ​ക്ട​റി. കോ​ച്ച്‌ ഫാ​ക്ട​റി​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ സംരക്ഷിക്കണമെന്നും ലോക്സഭയിൽ സോണിയ ആവശ്യപ്പെട്ടു.

എ​ച്ച്എ​എ​ൽ, ബി​എ​സ്എ​ൻ​എ​ൽ, എം​ടി​എ​ൻ​എ​ൽ എ​ന്നീ പൊ​തു മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യി​ലും സോ​ണി​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ ആ​രി​ൽ നി​ന്നും മ​റ​ച്ചു പി​ടി​ക്കാ​ൻ ക​ഴി​യി​ല്ല. വി​ല​മ​തി​ക്കാ​നാ​വാ​ത്ത സ​ന്പ​ത്ത് ചു​രു​ങ്ങി​യ വി​ല​യ്ക്ക് സ്വ​കാ​ര്യ കു​ത്ത​ക​ക​ളു​ടെ കൈ​യി​ൽ എ​ത്താ​നേ സ്വ​കാ​ര്യ​വ​ത്ക​ര​ണം സ​ഹാ​യി​ക്കൂ. ഇ​തു​വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ ര​ഹി​ത​രാ​കു​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button