Latest NewsUAEGulf

ഭാര്യ മക്കള്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചു; പ്രശ്‌നപരിഹാരത്തിനായി ഭര്‍ത്താവ് കോടതിയില്‍

ഷാര്‍ജ: ഭാര്യ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍. അറബ് പൗരനാണ് പ്രവാസിയായ തന്റെ ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഷാര്‍ജ കോടതിയെ സമീപിച്ചത്. തന്റെ ഭാര്യ തന്നോട് മോശമായാണ് സംസാരിക്കാറുള്ളതെന്നും ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരി 27ന് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി.

കുട്ടികള്‍ക്ക് മുന്നില്‍വെച്ചുണ്ടായ അപമാനം സഹിക്കാനാവാതെ വന്നപ്പോഴാണ് ഭര്‍ത്താവ് പ്രശ്‌നം പരിഹരിക്കാന്‍ കോടതിയെ സമീപിച്ചതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ താന്‍ എന്ത് പറഞ്ഞാലും ഭാര്യ ബഹളമുണ്ടാക്കുമെന്നും കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്യുമെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ മക്കളുടെ കാര്യം ആലോചിച്ച് താന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ഇവരുടെ കേസ് പരിഗണിച്ച കോടതി, ഇരുവര്‍ക്കും സമാധാനമായി പ്രശ്‌നം പരിഹരിക്കാനുള്ള അവസരം നല്‍കാനായി കേസ് ജൂലൈ 22ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button