Latest NewsIndia

രാഹുല്‍ ഗാന്ധിക്കെതിരായി ആര്‍ എസ് എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ

മുബൈ: മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തിക്കേസിലാണ് മുബൈ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്. പരാതിക്കാരന്‍ ആരോപിക്കും പോലെ രാഹുല്‍ ഗാന്ധി ആര്‍ എസ് എസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷി 2017ലാണ് രാഹുല്‍ ഗാന്ധിക്കും സി.പി.എം നേതാവ് സീതാറാം യെച്ചൂരിക്കും അന്നത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കുമെതിരേ മാനനഷ്ടത്തിന് കേസ് നല്‍കിയത്. 2017ലാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വീടിനു മുന്നില്‍ വെടിയേറ്റ് മരിക്കുന്നത്. ബി.ജെ.പിയുടെയോ ആര്‍.എസ്.എസിന്റെയോ പ്രത്യയ ശാസ്ത്രത്തിനെതിരേ സംസാരിക്കുന്നവരെ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്, എന്നായിരുന്നു രാഹുല്‍ ഗാന്ധി ഗൗരിലങ്കേഷിന്റെ വധത്തെ തുടര്‍ന്ന് പ്രതികരിച്ചത്.

സമാനമായ പ്രതികരണമാണ് സീതാറാം യെച്ചൂരിയും നടത്തിയിരുന്നു. പതിനയ്യായിരം രൂപ കെട്ടിവയ്ക്കാന്‍ കോടതി രാഹുലിനോട് ആവശ്യപ്പെട്ടു. മുന്‍ എം പി ഏക്‌നാഥ് ഗായിക്ക്വാദ് ആണ് രാഹുലിന് വേണ്ടി പണം കെട്ടിവച്ചത്. വ്യക്തികള്‍ നടത്തുന്ന പരമാര്‍ശത്തില്‍ പാര്‍ട്ടി കക്ഷിയാവേണ്ടതില്ല എന്ന് പറഞ്ഞ് സോണിയ ഗാന്ധിക്കെതിരേയും സി.പി.എമ്മിനെതിരേയുമുള്ള ഹര്‍ജി കോടതി തള്ളി. മഹാത്മാ ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനെതിരേ മറ്റൊരു മാനനഷ്ട കേസും രാഹുല്‍ ഗാന്ധി നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button