KeralaLatest News

പി.കെ.വി. പുരസ്‌കാരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്‌ക്ക്‌

കോട്ടയം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്ക് പി.കെ.വി. പുരസ്‌കാരം. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ സ്‌മരണാര്‍ഥം കിടങ്ങൂര്‍ പി.കെ.വി. സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ അഫയേഴ്‌സ്‌ ഏര്‍പ്പെടുത്തിയതാണ് പി.കെ.വി. പുരസ്‌കാരം. പൊതുരംഗത്തെയും പാര്‍ലമെന്ററി രംഗത്തെയും സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ്‌ പുരസ്‌കാരം നൽകുന്നത്. 10001 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 12നു വൈകിട്ട്‌ 4.30നു കിടങ്ങൂര്‍ ഗവ. ബോയ്‌സ്‌ എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി പി. തിലോത്തമനാണ് പുരസ്‌കാരം കെ.കെ. ശൈലജയ്‌ക്ക്‌ കൈമാറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button