Latest NewsIndia

മൂന്ന് ദിവസങ്ങൾക്ക് ശേഷം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനം നീക്കി

ന്യൂ​ഡ​ല്‍​ഹി : മൂന്ന് ദിവസങ്ങൾക്ക് ശേഷം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനം നീക്കി. സ്‌പൈസ് ജെറ്റ് വിമാനം തെന്നിമാറിയതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി അടച്ച മുംബൈ വിമാനത്താവളത്തിലെ പധാന റണ്‍വേയിലെ പ്രവര്‍ത്തനം ഇന്നുമുതൽ സാധാരണ നിലയിലേക്ക് എത്തും.

അപകടത്തില്‍പ്പെട്ട സ്‌പൈസ് ജെറ്റ് വ്യാഴാഴ്ച രാത്രിയോടെയാണ് റണ്‍വേയില്‍ നിന്ന് നീക്കിയത്. വ്യാഴാഴ്ച രാത്രി 11.10 ന് റണ്‍വേയില്‍ നിന്ന് സ്‌പൈസ് ജെറ്റ് നീക്കിയതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
വിമാനം മാറ്റാൻ കഴിയാതെ വന്നതോടെ 280 വിമാന സര്‍വീസുകള്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി റദ്ദാക്കിയിരുന്നു.

ജൂലായ് രണ്ടിന് ജയ്പൂരില്‍ നിന്ന് 167 യാത്രക്കാരുമായി എത്തിയ സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ കനത്ത മഴയിൽ റണ്‍വേയില്‍ നിന്ന് തെന്നിമാറി കുടുങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button