Latest NewsIndia

വളർത്തുനായയെ മോഷ്‌ടിച്ച ശേഷം കൊന്ന് തിന്ന യുവാവിനെ പിടികൂടി.

ഗുവാഹത്തി: വളർത്തുനായയെ മോഷ്‌ടിച്ച ശേഷം കൊന്ന് തിന്ന യുവാവ് പിടിയിൽ. അസമിൽ ഗുവാഹത്തിയിലെ ബ്രിന്ദബൻ പാത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സിമ്രാൻ കുമാരി എന്ന സ്ത്രീയാണ് തന്റെ വളർത്തുപട്ടിയെ അയൽക്കാരൻ മോഷ്ടിച്ചുവെന്ന പരാതിയുമായി പോലീസിനെ വിളിച്ചത്. ഉടൻ തന്നെ പോലീസ് അയൽക്കാരന്റെ വീട്ടിൽ എത്തിയപ്പോ നാല് പേർ പട്ടിയിറച്ചി പാചകം ചെയ്ത് കഴിക്കുന്നതാണ് കണ്ടത്. ഇവരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ പേരിൽ ഐപിസി 429 (വളർത്തുമൃഗത്തെ കൊലപ്പെടുത്തൽ) , 379(മോഷണം) വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ചെയ്തു. മണിപ്പൂരിൽ നിന്നും പരീക്ഷയെഴുതാൻ എത്തിയ പ്രതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരെയും പൊലീസ് വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button