Latest NewsInternational

ഹോങ്കോങ് പ്രക്ഷോഭം: കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല, സര്‍ക്കാര്‍ വാഗ്ദാനം തള്ളി സമരക്കാര്‍

ഹോങ്കോങ് : കുറ്റം ചെയ്തവരെ ചൈനയ്ക്കു കൈമാറാന്‍ അനുവദിക്കുന്ന ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ച നടത്താമെന്ന് നഗരഭരണാധികാരി കാരി ലാം നല്‍കിയ വാഗ്ദാനം സമരക്കാര്‍ തള്ളി. ഏതാനും വിദ്യാര്‍ഥികളെയും യുവാക്കളെയും മാത്രം വിളിച്ചുവരുത്തി രഹസ്യചര്‍ച്ച നടത്താനുള്ള നീക്കത്തോട് യോജിപ്പില്ലെന്നും പൊതുജനങ്ങളെ കൂടി ഉള്‍പ്പെടുത്തി പരസ്യമായ ചര്‍ച്ച നടത്തണമെന്നും ഹോങ്കോങ്ങിലെ 2 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥി യൂണിയനുകള്‍ ആവശ്യപ്പെട്ടു.

യുവജനങ്ങളുടെ വന്‍ പ്രകടനത്തെ തുടര്‍ന്ന് ബില്‍ തല്‍ക്കാലം മാറ്റിവയ്ക്കുന്നതായി ലാം പ്രഖ്യാപിച്ചെങ്കിലും ബില്‍ മരവിപ്പിച്ചാല്‍ പോരാ, ഔദ്യോഗികമായി പിന്‍വലിക്കുക തന്നെ വേണമെന്ന ആവശ്യത്തില്‍ യുവാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകര്‍ ഉന്നയിക്കുന്നുണ്ട്. സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഹോങ്കോങ് ബാര്‍ അസോസിയേഷനും ആവശ്യപ്പെട്ടു. രഹസ്യ യോഗത്തില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്നതിനു സാക്ഷികളുണ്ടാവില്ലെന്നും എന്തു ചര്‍ച്ചയാണ് നടത്തിയതെന്നു പൊതുജനങ്ങള്‍ കൂടി അറിയേണ്ടതുണ്ടെന്നും വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു.

ഇതിനിടെ, അറസ്റ്റിലായ പ്രക്ഷോഭകരില്‍ ഒരാളെ കോടതിയില്‍ ആദ്യമായി ഹാജരാക്കി. ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. 8 പൊലീസുകാരെ കയ്യേറ്റം ചെയ്‌തെന്നും പൊലീസ് ആസ്ഥാനത്തെ കെട്ടിടവും എസ്‌കലേറ്ററും മറ്റും തകര്‍ത്തെന്നും പൊലീസുകാര്‍ക്കു നേരെ മുട്ടയെറിഞ്ഞെന്നും ആണ് പുന്‍ ഹോചിയു (31)വിന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റം. 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button