Latest NewsIndia

ട്രാക്ടര്‍ മറിഞ്ഞു; കുട്ടികളുള്‍പ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശ്: സിഹോറയിൽ ട്രാക്ടര്‍ മറിഞ്ഞ് യാത്രക്കാരായ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. സിഹോറ ഗ്രാമവാസികളായ രേഷ്മ (26), അവരുടെ മകന്‍ വിശാല്‍ (5), ശീതള്‍ (12) എന്നിവരാണ് മരിച്ചത്.  നഗ്‍ലാ കാസി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ രണ്ടു പേരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button