KeralaLatest News

രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

കോട്ടയം: രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ കണ്ടെത്തിയ മൃതദേഹം ഭരണങ്ങാനം കിഴപറയാര്‍ വെട്ടിക്കല്‍ സാബു കുമാറിന്റെതാണ്. ഭരണങ്ങാനം തറപ്പേല്‍കടവിന് സമീപം മാലിന്യത്തില്‍ തടഞ്ഞ നിലയില്‍ കാണപ്പെട്ടത്. സാബുവിനെ കാണാതായിട്ട് മൂന്നുദിവസം പിന്നിട്ടിരുന്നു. പള്ളിക്കത്തോട്ടിലായിരുന്നു സാബു താമസിച്ചിരുന്നത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button