Latest NewsIndia

മുഖ്യമന്ത്രിയാകാനില്ല: കര്‍ണാടകയില്‍ നടക്കുന്നത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമെന്ന് ഖാര്‍ഗെ

ജൂലൈ പന്ത്രണ്ടോടെ വ്യക്തമായ ചിത്രം കിട്ടുമെന്നും ഗാര്‍ഖെ

ന്യൂ ഡല്‍ഹി: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ ദേശീയ തലത്തില്‍ കൂടിയാലോചനകള്‍ തുടരുന്നു. കോണ്ഡഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ ബെംഗുളൂരുവില്‍ എത്തി. അതേസമയം ഗാര്‍ഖെ നേതൃത്വത്തില്‍ വരണമെന്നാണ് രാജി വച്ച എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയാകാനില്ലെന്ന് ഖാര്‍ഗെ അറിയിച്ചു. കര്‍ണാടകയില്‍
ഇപ്പോള്‍ നടക്കുന്നത് സഖ്യ സര്‍ക്കാരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്. ജൂലൈ പന്ത്രണ്ടോടെ വ്യക്തമായ ചിത്രം കിട്ടുമെന്നും ഗാര്‍ഖെ വ്യക്തമാക്കി.

അതേസമയെ നിലവിലെ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജെഡിഎസ് നിയമസഭാകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ബെംഗുളൂരുവില്‍ യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button