Latest NewsUAEGulf

പുത്തന്‍ യാത്രാ അനുഭവവുമായി പരിസ്ഥിതി സൗഹൃദ ബസുകള്‍ നിരത്തിലിറക്കി – വീഡിയോ

ദുബൈയിലെ പൊതു ഗതാഗത രംഗത്ത് 94 പരിസ്ഥിതി സൗഹൃദ ബസുകള്‍ ഉള്‍പ്പെടുത്തി. ബ്രിട്ടീഷ് ബസ് കമ്പനി ‘ഒപ്‌റ്റേറി’ന്റെ ബസുകള്‍ സര്‍വീസ് തുടങ്ങിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് അറിയിച്ചത്. മിതമായ വലിപ്പവും ഭാരം കുറവുമുള്ളതാണ് ഈ ബസുകള്‍. കുറഞ്ഞ ഊര്‍ജോപഭോഗമുള്ളതും കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ് ബസുകള്‍ എന്ന പ്രത്യേകത കൂടിയുണ്ട്. സെമി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡി ഉപയോഗിച്ചാണ് ബസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, ഫ്രണ്ട് വീലുകളുടെ രൂപകല്‍പ്പന റൈഡറുകള്‍ക്ക് കൂടുതല്‍ ഇടം നല്‍കുന്നു.

‘പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍’, ഡീലക്‌സ് ഇന്റീരിയര്‍ ഫിനിഷിംഗ്, വൈറ്റ് എല്‍ഇഡി ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍, ഇന്റര്‍നെറ്റ് സേവനം (വൈ-ഫൈ), യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. 32 പേര്‍ക്ക് ഇരുന്നും ഒമ്പത് പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സൗകര്യമുള്ളതാണ് ഈ ബസുകള്‍. അംഗപരിമിതര്‍ക്ക് വീല്‍ചെയറുമായി ബസിലേക്ക് കയറാനും സൗകര്യമുണ്ട്. എട്ട് റൂട്ടുകള്‍ നിലവിലുള്ളവയും ഒമ്പതെണ്ണം പുതിയതുമാണ്.

ദുബൈയിലെ പൊതു ഗതഗാതം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ച അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള ആര്‍.ടി.എയുടെ പദ്ധതിയുടെ ഭാഗമായാണ് പുതിയ ബാച്ച് ബസുകള്‍ നിരത്തിലിറക്കിയതെന്ന് ഡയറക്ര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. പുതിയ ബസുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഗതാഗത സേവനം വ്യാപിപ്പിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button