Latest NewsUAEGulf

യുഎഇയിൽ തീപിടിത്തം : പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 21 പേരെ രക്ഷപ്പെടുത്തി

അബുദാബി : മുഷ്റിഫ് ഭാഗത്ത് വിവിധ രാജ്യക്കാരായ 9 കുടുംബങ്ങൾ താമസിച്ചിരുന്ന വില്ലയിൽ തീപിടിത്തം. വില്ലയ്ക്കകത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 21 പേരെ അബുദാബി പോലീസ് രക്ഷിച്ചു. പുക ശ്വസിച്ച് അവശരായ 3 പേരെ ആശുപത്രിയിലേക്കു മാറ്റി. വില്ലകളിലും മറ്റും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി അപകടം ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസിലെ ഓപറേഷൻസ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ സാലിം ഹാഷിം അൽ ഹബാഷി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button