Latest NewsInternational

മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത് മദ്യ കുപ്പികൾ, കേന്ദ്രം ഇടപെട്ടു; ഇസ്രായേൽ പിൻവലിച്ചു

ന്യൂഡൽഹി: ഇസ്രായേൽ പുറത്തിറക്കിയ പുതിയ മദ്യത്തിന്റെ കുപ്പികളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം. ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത മദ്യ കുപ്പികൾ പിൻവലിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇസ്രായേൽ കമ്പനി മദ്യം പിൻവലിച്ചു.

ഇന്ത്യ കടുത്ത എതിർപ്പ് അറിയിച്ചതിനെത്തുടർന്ന് മദ്യ കുപ്പികളുടെ നിർമ്മാണം ഇസ്രായേൽ നിർത്തിവയ്ക്കുകയും, വിപണിയിലുള്ളവ പിൻവലിക്കാൻ ഉത്തരവ് നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇന്ത്യൻ ജനതയോടും, സർക്കാരിനോടും ഇസ്രായേൽ കമ്പനി മാപ്പ് പറയുകയും ചെയ്തു.

ഇസ്രായേലിന്റെ സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ മാൽക ബിയറിന്റെ കുപ്പിയിലാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്. ഇതു സംബന്ധിച്ച വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിദേശ കാര്യമന്ത്രി ഇസ്രായേൽ സർക്കാരുമായും ,കമ്പനി അധികൃതരുമായും വിവരമറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button