CricketLatest News

ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ‌് സ്വന്തമാക്കി ജസ‌്പ്രീത‌് ബുമ്ര.

ലണ്ടൻ: ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ‌് സ്വന്തമാക്കി ജസ‌്പ്രീത‌് ബുമ്ര. ഇതോടെ വേഗത്തിൽ ഇന്ത്യക്കായി 100 വിക്കറ്റ് നേടുന്ന രണ്ടാമത്ത ഇന്ത്യൻ താരമായി ബുമ്ര മാറി. ഈ ലോകകപ്പിൽ ‌എട്ടു കളികളിൽ നിന്നായി 17 വിക്കറ്റുകൾ ബുമ്ര ഇതുവരെ നേടിയിട്ടുണ്ട്.

ലോകകപ്പിൽ ശ്രീലങ്കയ‌്ക്കെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ദിമുത‌് കരുണരത‌്നയുടെ വിക്കറ്റ‌് വീഴ്ത്തിയാണ് ബുമ്ര ഈ നേട്ടം സ്വന്തമാക്കിയത്. തന്റെ 57–-ാം മത്സരത്തിലാണ‌് ബുമ്ര നൂറ് വിക്കറ്റ് നേട്ടത്തിലെത്തിയത്. 44 മത്സരങ്ങളിൽനിന്ന‌് 100 വിക്കറ്റെടുത്ത മുഹമ്മദ‌് ഷമിയാണ‌് ഈ നേട്ടം വേഗത്തിൽ സ്വന്തമാക്കിയ ഇന്ത്യൻ താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button