Latest NewsIndia

കോൺഗ്രസ് പ്രതിസന്ധി തു​ട​രു​ന്നു ;ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യയും സ്ഥാ​ന​മൊഴി​ഞ്ഞു

ഡൽഹി : കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു.കോൺഗ്രസ് മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു.അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിനാശകരമായ പ്രകടനത്തെത്തുടർന്ന് രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് നിരവധി കോൺഗ്രസ് നേതാക്കൾ സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.

പ​ടി​ഞ്ഞാ​റ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു സി​ന്ധ്യ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നായിരുന്നു രാ​ഹു​ല്‍ അ​മേ​ഠി​യി​ല്‍ തോ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബുധനാഴ്ച രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി കത്ത് ട്വീറ്റ് ചെയ്തിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഇതിനകം മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ സ്ഥാനം രാജിവച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിന് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദീപക് ബബാരിയ, വിവേക് ​​തങ്ക എന്നിവരുൾപ്പെടെ മറ്റ് ചില മുതിർന്ന കോൺഗ്രസ് നേതാക്കളും സ്ഥാനമൊഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button