Latest NewsCars

മാരുതി ബലേനോയെപ്പോലെ തന്നെ ഗ്ലാന്‍സയ്ക്കും മികച്ച വരവേല്‍പ്പ്

മുംബൈ: ഇന്ത്യക്കാരുടെ ജനപ്രിയ ബ്രാൻഡിംഗ് ആയ മാരുതി അടുത്തിടെ ബലേനോയുടെ ടൊയോട്ട വേര്‍ഷൻ അവതരിപ്പിച്ചിരുന്നു. ഗ്ലാന്‍സ എന്നു പേരിട്ട ഈ വാഹനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. വിപണിയിലെത്തി കേവലം രണ്ട് മാസങ്ങള്‍ക്കകം 4000 ഗ്ലാൻസകള്‍ നിരത്തിലെത്തിയെന്നാണ് കണക്കുകൾ. ആദ്യ മാസങ്ങളിൽ രണ്ടായിരത്തിലേറെ യൂണിറ്റ് വിൽപ്പന വാഹനത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ പ്രതിമാസ വിൽപ്പന കണക്കെടുപ്പിൽ മൂന്നാം സ്ഥാനവും ഗ്ലാൻസയ്ക്കു ലഭിച്ചു. 15,176 യൂണിറ്റ് വിൽപ്പനയോടെ ബലേനൊയാണ് ഈ വിഭാഗത്തിൽ ആദ്യ സ്ഥാനത്ത്.

നാലു വകഭദേങ്ങളിലാണ് ഗ്ലാന്‍സ എത്തുന്നത്. ഇതില്‍ മാനുവൽ ട്രാൻസ്മിഷനുള്ള ജി എംടിക്കാണ് ആവശ്യക്കാരേറെയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയർന്ന വകഭേദമായ ഗ്ലാൻസ വിസിവിടി തേടിയും നിരവധി പേർ എത്തുന്നുണ്ട്. ഓട്ടമാറ്റിക് ട്രാൻസ്‍മിഷനുള്ള ഗ്ലാൻസ ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തോളം നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button