Latest NewsKerala

അനധികൃത നിലം നികത്തലിൽ മൗനം പാലിച്ച് സിപിഎം ; പ്രതിഷേധ സമരത്തിനൊരുങ്ങി ബിജെപി

കുട്ടനാട്: അപ്പർകുട്ടനാട്ടിലെ അനധികൃത നിലം നികത്തലിൽ മൗനം പാലിച്ച് സിപിഎം. പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പ്രതിഷേധ സമരത്തിനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയാണ് സമരം നടത്തുമെന്ന് അറിയിച്ചത്.

എംസി റോഡിനോട് ചേർന്ന മഴുക്കീർ പാടശേഖരത്തിലാണ് നികത്തൽ നടക്കുന്നത്. തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം.പ്രളയം ഏറെ നാശം വിതച്ച ഈ പ്രദേശത്ത് വീണ്ടും ഇത്തരത്തിലൊരു പ്രവർത്തി നടക്കുന്നതിൽ പ്രതിഷേധം അറിയിക്കുകയാണ് നാട്ടുകാർ.

.നേരത്തെ വയൽ നികത്തുന്നത് തടഞ്ഞ് തിരുവൻവണ്ടൂർ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നിട്ടും പാടം നികത്തുന്നത് തുടരുകയാണ്. പാടശേഖരത്തിന് ചുറ്റുമുള്ള ഉമയാറ്റുകര, മഴുക്കീർ, വെട്ടിക്കോട് പ്രദേശങ്ങളിൽ ഇപ്പോഴും കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. നികത്തൽ തുടർന്നാൽ കടുത്ത ജലക്ഷാമം നേരിടേണ്ടിവരുമെന്ന് നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button