Latest NewsKerala

അപകടത്തിൽ വൈദികന് ദാരുണാന്ത്യം

കൊല്ലം: വാഹനാപകടത്തിൽ വൈദികന് ദാരുണാന്ത്യം.കൊട്ടിയം ഡോൺ ബോസ്കോ കോളേജ് അധ്യാപകൻ തോമസ് അഗസ്റ്റ്യൻ കിഴക്കേ നെല്ലിക്കുന്നേലാണ് മരിച്ചത്.റോഡിലൂടെ നടന്ന് പോവുകയായിരുന്ന 68 കാരനായ വൈദികനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം തിരുവനന്തപുരത്ത് അമരവിളയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് 17 വയസുകാരൻ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കൊറ്റാമം സ്വദേശി ജിത്തുവാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button