Latest NewsIndia

ആത്മഹത്യയ്ക്കായി ട്രെയിനിനു മുന്നില്‍ ചാടിയ വയോധികനെ റെയില്‍വെ അധികൃതര്‍ സാഹസികമായി രക്ഷപ്പെടുത്തി: വീഡിയോ

മുംബൈ: റെയില്‍വെ പാളത്തില്‍ കിടന്ന് ആത്മഹത്യക്കു ശ്രമിച്ച വയോധിക റെയില്‍വെ സുരക്ഷാ ഉദ്യാഗസ്ഥര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. മുംബൈ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്‍ വരുന്നത് കണ്ടുകൊണ്ട് പ്ലാറ്റഫോമില്‍ നിന്നും ട്രാക്കിലേക്കിറങ്ങി റെയില്‍ പാളത്തിനു കുറുകെ കിടന്ന വയോധികനെ സുരക്ഷാ ജീവനക്കാര്‍ എടുത്തു മാറ്റുകയായിരുന്നു.

റെയില്‍വേ ജീവനക്കാരായ എസ്.എച്ച്.മനോജിന്റേയും അശോകിന്റേയും സമയോചിതമായ ഇടപെടലാണ് വയോധികന്റെ ജീവന്‍ രക്ഷിച്ചത്. വയോധികനെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വെ പുറത്തു വിട്ടു.

വെള്ള വസ്ത്രം ധരിച്ചെത്തുന്ന വയോധികനാണ് ആത്മഹത്യ്ക്കു ശ്രമിച്ചത്. ഇദ്ദേഹം ട്രാക്കിലേയ്ക്ക് ഇറങ്ങിയതോടെ മറ്റു യാത്രക്കാര്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. ഇത് കേട്ടെത്തിയ സുരക്ഷാജീവനക്കാര്‍ ട്രാക്കിലേയ്ക്ക് ചാടി ഇയാളെ എടുത്തു മാറ്റുകയായിരുന്നു. അതേസമയം വയോധികനെ ട്രാക്കില്‍നിന്ന് മാറ്റുമ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button