KeralaLatest News

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കണ്‍ട്രോളിങ് ഓഫീസറുടെ കൈ തല്ലിയൊടിച്ചു

ഹരിപ്പാട്: ടിക്കറ്റ് യന്ത്രത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ കഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഓഫീസറുടെ കൈ തല്ലി ഒടിച്ചു. ഹരിപ്പാട് ഡിപ്പോയിലെ ഉദ്യോഗസ്ഥനായ റജിയുടെ (48) കൈ ആണ് ഒടിഞ്ഞത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കണ്ടക്ടര്‍ വിജയന്‍ പിള്ളയ്ക്കെതിരെ കേസ് എടുത്തു.

ഹരിപ്പാട് – മലയാലപ്പുഴ റൂട്ടിലെ ഓര്‍ഡനറി ബസിലെ കണ്ടക്ടറാണ് വിജയന്‍ പിള്ള. ഞായറാഴ്ച രാവിലെ ഇദ്ദേഹം ജോലിക്ക് എത്തിയപ്പോള്‍ തകരാറിലായ ടിക്കറ്റ് യന്ത്രത്തിനുപകരം റാക്കുമായി ഡ്യൂട്ടിക്ക് പോകണമെന്ന് റജി പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി.

വാക്കു തര്‍ക്കം കയ്യാങ്കളിയിലെത്തിയപ്പോള്‍ വിജയന്‍പിള്ള റജിയെ ആക്രമിക്കുകയും കൈ തല്ലി ഒടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഡിപ്പോയിലെത്തി തെളിവെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button