Latest NewsIndia

രാഹുലിന്റെ പിന്നില്‍ നടന്ന് സമയം പാഴാക്കി; അമ്പത് വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ ആശയക്കുഴപ്പത്തിലാകരുതെന്ന് കരണ്‍ സിങ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പകരം പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനിടെ മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കരണ്‍ സിങ് പാർട്ടിക്ക് ഉപദേശവുമായി മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കരണ്‍ സിങ് രംഗത്തെത്തി. ഒരു മാസം മുൻപ് താന്‍ രാജിവെക്കുകയാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടും അദ്ദേഹത്തിന്റെ പിന്നില്‍ നടന്ന് അത്രയും ദിവസങ്ങള്‍ പാഴാക്കി. കോണ്‍ഗ്രസ് ആശയകുഴപ്പത്തിലാണെന്ന് തോന്നുന്നു. അമ്പത് വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ ഇത്ര ആശയകുഴപ്പത്തിലാക്കരുതെന്ന് കരൺ സിങ് വിമർശിച്ചു.

കോണ്‍ഗ്രസ് ഉടന്‍ തന്നെ ഒരു ഇടക്കാല അധ്യക്ഷനെ കണ്ടെത്തണം. നാല് വര്‍ക്കിങ് പ്രസിഡന്റുമാരേയോ അല്ലങ്കില്‍ ഒരു ഉപാധ്യക്ഷനേയോകൂടി നിയമിക്കണം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അധ്യക്ഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി ചേര്‍ന്ന് ഉടന്‍ തീരുമാനമെടുക്കണം. ചെറുപ്പക്കാരെ അധികാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരണമെന്നും കരൺ സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button