KeralaLatest News

വില്‍പ്പനയ്ക്ക് വെച്ചിരുന്നത് പഴകിയതും പുഴു അരിച്ചതുമായ മീന്‍ ; നടപടിയുമായി അധികൃതർ

കൊല്ലം : വില്‍പ്പനയ്ക്ക് വെച്ചിരുന്ന പഴകിയതും പുഴു അരിച്ചതുമായ മീനുകൾ പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി മത്സ്യചന്ത, കരുനാഗപ്പള്ളി കന്നേറ്റിപാലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പഴകിയ ചൂര, കരിമീൻ എന്നിവയാണ് കണ്ടെത്തിയത്.

കരുനാഗപ്പള്ളി നഗരസഭയിലെ ആരോഗ്യവകുപ്പ് ഉദ്യഗസ്ഥരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കരിമീനില്‍ രാസവസ്തുക്കളുടെ ആശം കണ്ടെത്തിയിട്ടുണ്ട് . പിടിച്ചെടുത്ത മത്സ്യത്തിന്‍റെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. പഴകിയ അൻപത് കിലോഗ്രാം മത്സ്യമാണ് സംയുക്തപരിശോധനയില്‍ കണ്ടെത്തിയത്. കരുനാഗപ്പള്ളി നഗരസഭ പരിതിയില്‍പ്പെടുന്ന മത്സ്യ വിപണന കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.

തിരുവനന്തപുരം പാളയം മാർക്കറ്റിൽനിന്നും പഴകിയ മീനുകൾ ഇന്ന് അധികൃതർ പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button