KeralaLatest News

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കണ്‍മണി പിറന്നു, ഒരു നോക്കുകാണാതെ ആശുപത്രികിടക്കയില്‍ പിതാവ്; അധികൃതരുടെ അനാസ്ഥ ദുരിതത്തിലാക്കിയ സുനിലിന്റെ ജീവിതം ഇങ്ങനെ

തൃശൂര്‍ : ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു കണ്‍മണി പിറന്നു. എന്നാല്‍ ആകുരുന്നിന്റെ മുഖം കാണാന്‍ ഈ പിതാവിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ടുമാസമായി സുനില്‍കുമാറിന്റെ കുടുംബം കാത്തിരിക്കുകയാണ് അങ്ങനെയൊരവസരം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍. റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് സുനില്‍കുമാര്‍ അബോധാവസ്ഥയില്‍ കിടപ്പിലായത്.

തൃശൂര്‍ സ്വദേശിയാണ് സുനില്‍. മെയ് എട്ടിന് ചിറയ്ക്കല്‍ ഹെര്‍ബര്‍ട്ട് കനാലിന് സമീപം പൈപ്പ്ലൈന്‍ നിര്‍മാണത്തിന് കുഴിയെടുത്ത ശേഷം കൂട്ടിയിട്ട മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞായിരുന്നു അപകടം. തലക്കും കഴുത്തിനും ഗുരുതര പരുക്കുകളോടെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ച സുനില്‍കുമാറിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിവന്നത് രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍.

അതിനിടെ അഞ്ചാംദിവസം സുനിലിന്റെ ഭാര്യ ജിഷ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നാല്‍പ്പത്തിനാലാം വയസ്സിലാണ് സുനിലിന് കുഞ്ഞുണ്ടാകുന്നത്. എന്നാല്‍ വില്ലനായി അപകടം എത്തിയതോടെ കുഞ്ഞിന്റെ മുഖം കാണാന്‍ പോലും സുനില്‍കുമാറിനു കഴിഞ്ഞിട്ടില്ല. 27 ദിവസം വെന്റിലേറ്റര്‍ ഐസിയുവിലും 15 ദിവസം ന്യൂറോ ഐസിയുവിലും കിടത്തേണ്ടി വന്ന സുനില്‍കുമാറിനെ അടുത്തിടെയാണു മുറിയിലേക്കു മാറ്റിയത്.

വെളിച്ചമോ, മുന്നറിയിപ്പു സംവിധാനങ്ങള്‍ സ്ഥാപിക്കാതെ റോഡില്‍ വെളിച്ചമില്ലാത്ത ഭാഗത്താണു മണ്ണെടുത്ത് കൂട്ടിയിട്ടിരുന്നതെന്നു ബന്ധുക്കള്‍ പറയുന്നു. നിയന്ത്രണംവിട്ട ബൈക്കില്‍നിന്നു റോഡില്‍ തലയടിച്ചു വീണ്ത ലയോട്ടി തകരുകയും തലച്ചോറിനു ക്ഷതമേല്‍ക്കുകയും ചെയ്തു. രക്തസ്രാവവും ഉണ്ടായിരുന്നു. ഇതു വരെ ചികിത്സയ്ക്കായി 5.50 ലക്ഷം രൂപ ചെലവായി.

2 ലക്ഷത്തില്‍ താഴെ രൂപ മാത്രമാണു ആശുപത്രിയില്‍ അടച്ചത്.ബാക്കി തുക സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണു ബന്ധുക്കള്‍. കണ്ണുതുറന്നാല്‍ കുഞ്ഞിനെ കാണിക്കാമെന്ന പ്രതീക്ഷയില്‍ ബന്ധുക്കള്‍ ജിഷയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button