CinemaNewsEntertainment

തൃഷയുടെ മാലിദ്വീപ് അവധിയാഘോഷം ഏറ്റെടുത്ത് ആരാധകര്‍

 

ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പര്‍ മോഡലും നടിയുമായി തൃഷയുടെ മാലി ദ്വീപ് അവധിയാഘോഷങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മാലിയിലെ അവധിയാഘോഷങ്ങളുടെ ചിത്രങ്ങള്‍ തൃഷ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പുകളൊന്നുമില്ലാത്ത താരത്തിന്റെ ചിത്രം കണ്ടതിന് ശേഷം വയസ് പിന്നോട്ടു പോകുകയാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. സ്വിം സ്യൂട്ടില്‍ ഗ്ലാമറസ് ചിത്രങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ തൃഷയുടെ 96 എന്ന ചിത്രം വലിയ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. ഫിലിം ഫെയര്‍ അവാര്‍ഡ് മുതല്‍ ഏതാണ്ട് 24ഓളം ദേശീയ തലത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള താരമാണ് തൃഷ. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button