
തിരുവനന്തപുരം: മഴയിൽ വൻ കുറവ് രേഖപ്പെടുത്തിയതോടെ സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്. മഴയില്‍ ആകെ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കി ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ മഴ കുറഞ്ഞതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ കുറഞ്ഞത്. സംസ്ഥാനത്താകെ ഈ കാലയളവില്‍ 799 മില്ലീ മീറ്റര്‍ മഴ പെയ്യണം. ഇത്തവണ കിട്ടിയതാകട്ടെ 435 മീല്ലീ മീറ്ററും.
ഇടുക്കി ഡാമില്‍ ഇപ്പോഴുള്ളത് ആകെ സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളം മാത്രമാണ്. അണക്കെട്ടുകളില്‍ ജൂണ്‍മാസത്തെ നീരൊഴുക്ക് ചരിത്രത്തിലെ ഏറ്റവും കുറവാണ്. ഈ വര്‍ഷം കിട്ടിയത് 168 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Post Your Comments