Latest NewsUAE

ഡ്രൈവിംഗിനിടയില്‍ ഫോണില്‍ സംസാരിച്ചു: യുവതിയുടെ കാര്‍ കടയിലേയ്ക്ക് ഇടിച്ചു കയറി

സ്റ്റിയറിംഗ് വീലില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇവര്‍ ബ്രെയ്ക്കിനു പകരം ഗ്യാസ് പെഡലില്‍ കാല്‍ വയ്ക്കുകയായിരുന്നു

ദുബായ്: അശ്രദ്ധമായി വാഹനം ഓടിച്ച യുവതിയുടെ കാര്‍ കയിലേയ്ക്ക് ഇടിച്ചുകയറി. ദുബായ് സ്വദേശിനിയായ യുവതി ഓടിച്ചിരുന്ന കാറാണ് കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം വിട്ട് അല്‍ ക്വെയ്നിലെ കടയുടെ ഗ്ലാസ് തകര്‍ത്ത് അകത്തേയ്ക്ക് കടന്നത്. ഇവര്‍ ഡ്രൈംവിഗിനിടെ ഫോണ്‍ ഉപയോഗിച്ചിരുന്നതായി പ്രഥാമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സ്റ്റിയറിംഗ് വീലില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇവര്‍ ബ്രെയ്ക്കിനു പകരം ഗ്യാസ് പെഡലില്‍ കാല്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ സമീപത്തുള്ള ഇലക്ട്രിക് കടയുടെ ഗ്ലാസ്സുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

വാഹനങ്ങള്‍ ഓടിക്കുന്ന ആഴുടെ കണ്ണുകള്‍ എപ്പോഴും റോഡില്‍ ആയിരിക്കണമെന്നും മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം അശ്രദ്ധമായ ഡ്രൈവിംഗിനെ തുടര്‍ന്ന് ദുബായിയില്‍ 60 ആളുകള്‍ മരണപ്പെട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി.

അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് നിയമലംഘനമാണെന്നും 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷ നേടാവുന്ന കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button