NewsIndia

ചെന്നൈയ്ക്ക് തണ്ണീരുമായി ജല ട്രെയിനുകള്‍

 

ചെന്നൈ: ജലക്ഷാമം രൂക്ഷമായ ചെന്നൈയ്ക്ക് തണ്ണീരുമായി ജല ട്രെയിനുകള്‍ പുറപ്പെടുന്നു. ജോലാര്‍പേട്ടയില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് 50 വാഗണുകളിലായി ഒരു ട്രിപ്പില്‍ എത്തിക്കുക.

ഓരോ വാഗണിലും 55,000 ലിറ്റര്‍ ജലമാണുള്ളത്. 204 കിലോമീറ്റര്‍ താണ്ടി ചെന്നൈയിലെത്താന്‍ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ എടുക്കും. ദിവസേന മൂന്നു ട്രിപ്പ് വീതമാണ് ജലമെത്തിക്കുക.

വില്ലിവാക്കത്തെ നോര്‍ത്ത് ജഗന്നാഥ് നഗറിലാണ് ജലം എത്തിക്കുന്നത്. ഒരു ട്രിപ്പിന് റെയില്‍വെ ഈടാക്കുന്നത് 8.6 ലക്ഷം രൂപയാണ്. ഒരു ലിറ്റര്‍ എത്തിക്കുന്നതിന് ഖജനാവില്‍ നിന്ന് ചെലവാകുന്നത് 34 പൈസയാണ്. ചെന്നൈയില്‍ എത്തുമ്പോള്‍ ആകെ എത്തിക്കുന്ന വെള്ളത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ തുളുമ്പി പോകുമെന്നാണ് കണക്കാക്കുന്നത്.

വെല്ലൂര്‍ ശുദ്ധജല വിതരണ പദ്ധതി പ്രകാരം ജോലാര്‍പ്പേട്ടയ്ക്ക് അടുത്തുള്ള മേട്ടുചക്രകുപ്പത്തെ ടാങ്കില്‍ നിന്ന് 2.5 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചാണ് വെള്ളം ട്രെയിനിലെ വാഗണുകളിലേക്ക് എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button