Latest NewsMollywood

രമേശ് പിഷാരടിയുടെ ചിത്രത്തിൽ മമ്മൂട്ടി നായകൻ; പോസ്റ്ററിൽ മെഗാസ്റ്റാർ ചെറിയൊരു ഗായകന്‍

കൊച്ചി: രമേശ് പിഷാരടിയുടെ ‘ഗാനഗന്ധര്‍വന്‍’ എന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകൻ. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്ററിൽ മമ്മൂട്ടിയുടെ ഫോട്ടോ സഹ നടനെപോലെ ചെറുതായി കാണപ്പെട്ടു. ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പിഷാരടി.

കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതു സിനിമയുടെ പോസ്റ്ററല്ല. സിനിമക്കുള്ളിലെ പോസ്റ്ററാണെന്ന തലക്കെട്ടോടെയാണ് മമ്മൂട്ടിയും മറ്റു അണിയറ പ്രവര്‍ത്തകരും ഈ പോസ്റ്റര്‍ പങ്കുവെച്ചത്. ഒരു ഗാനമേള ട്രൂപ്പിന്റെ പരസ്യ പോസ്റ്ററാണ് പുറത്ത് വിട്ടത്‌. കലാസദന്‍ എന്ന ഗാനമേള ട്രൂപ്പിലെ ഗായകനായാണ് മമ്മൂട്ടിയുടെ വേഷം. കലാസദന്‍ ഉല്ലാസ് എന്നാണ് കഥാപാത്രന്റെ പേര്

പുറത്ത് വിട്ട പോസ്റ്ററില്‍ ഒരു മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പോസ്റ്ററിലെ നമ്പറിൽ മമ്മൂട്ടിയുടെ ഇഷ്ട്ട നമ്പർ ആയ ‘369’ കൂടി കണ്ടതോടെ ഈ മൊബൈല്‍ നമ്പറിലേക്ക് ആരാധകരുടെ ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. എന്നാല്‍ പോസ്റ്ററിലെ നമ്പറിൽ വിളിച്ചവര്‍ക്ക് ലഭിച്ചത് ഒരു ശബ്ദ സന്ദേശമായിരുന്നു. ‘കലാസദന്‍ ഉല്ലാസിനെ വിളിച്ചതിനു നന്ദി. ഗാനഗന്ധര്‍വന്‍ ഉടന്‍ തിയേറ്ററുകളിലേക്ക്’ എന്ന സന്ദേശമാണ് ആരാധകര്‍ക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button