KeralaLatest News

പ്രവര്‍ത്തനമികവിനുള്ള പുരസ്കാരം നേടി കേരള പൊലീസിലെ ട്രോളന്മാര്‍

തിരുവനന്തപുരം: പ്രവര്‍ത്തനമികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്കാരം നേടി കേരള പൊലീസിലെ ട്രോളന്മാര്‍. ‘ബാഡ്ജ് ഓഫ് ഓണർ’ പുരസ്‌കാരമാണ് ട്രോളന്മാർ നേടിയത്. ക്രിയാത്മകമായ നവമാധ്യമ ഇടപെടലിലൂടെ പോലീസ് പൊതുജനബന്ധം ശക്തിപ്പെടുത്തുവാൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ കഴിഞ്ഞ വർഷം മികവ് പുലർത്തിയവർക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ജനഹൃദയങ്ങളിൽ സ്ഥാനംനേടിയ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് നിലവിൽ പതിനൊന്നര ലക്ഷത്തിലധികം ഫോളോവർമാരുമായി മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button