Latest NewsKeralaNattuvartha

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം : വീട് തകർന്നു

കൊല്ലം : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നു. കൊല്ലം കൊട്ടാരക്കരയില്‍ ഓടനാവട്ടം വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇക്കഴിഞ്ഞ ജൂൺ 20ന് എത്തിച്ച പുതിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചതെന്നും സിലണ്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് വീട്ടുകാർ പറയുന്നത്. അതേസമയം റവന്യൂ-പൊലീസ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button