Latest NewsInternational

യുറേനിയം സമ്പുഷ്ടീകരണ തോത് വര്‍ധിപ്പിച്ചെന്ന് ഇറാന്‍; ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങള്‍ ഏത് സമയത്തും പശ്ചിമേഷ്യയില്‍ എത്തിച്ചേര്‍ന്നേക്കാം, ഭീഷണിയുമായി നെതന്യാഹു

യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചതിന് പിന്നാലെ ഇറാന് ഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ഏത് സമയത്തും ഇറാനെ ലക്ഷ്യമാക്കി എത്തിച്ചേര്‍ന്നേക്കാമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് 2015ലെ ആണവ കരാര്‍ ലംഘിച്ചതായി ഇറാന്‍ അറിയിച്ചത്.

ഇറാനിലും സിറിയയിലും നിരവധി തവണ ഇസ്രായേലിന്റെ എഫ് 35 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ പതനം അടുത്ത് തന്നെ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇറാന്‍ കരുതിയിരിക്കുന്നത് നല്ലതാണെന്നും നെതന്യാഹു പറയുന്നു. എഫ് 35 ഫൈറ്റര്‍ ജെറ്റ് വിമാനത്തിന് അരികില്‍ നിന്നാണ് ഇറാന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ നെതന്യാഹു പുറത്തുവിട്ടത്.

2015ല്‍ ഇറാനും അമേരിക്കയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ ആണവ കരാറിന്റെ സ്ഥിരം വിമര്‍ശകനായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിന്റെ കരുത്തുറ്റ യുദ്ധ വിമാനങ്ങള്‍ ഏത് സമയത്തും പശ്ചിമേഷ്യയില്‍ എത്തിച്ചേരാമെന്നും ഇറാന്‍ കരുതിയിരിക്കണമെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറയുന്നു.

അമേരിക്കന്‍ ഉപരോധത്തിന് മറുപടിയായിട്ടായിരുന്നു രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണം കൂട്ടാന്‍ ഇറാന്‍ തീരുമാനിച്ചത്. ഇറാന്‍ വിദേശകാര്യസഹമന്ത്രി അബ്ബാസ് അറാക്ച്ചിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2015ലെ കരാര്‍ പ്രകാരം 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണത്തിനാണ് അനുതി.

ഈ കരാര്‍ ലംഘിക്കുകയാണെന്ന് ഇറാന്‍ വ്യക്തമാക്കി. 018ല്‍ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറുകയും ഇറാന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കന്‍ ഉപരോധത്തില്‍ നിന്നും തങ്ങളെ സംരക്ഷിക്കാന്‍ കരാറിലെ അംഗരാജ്യങ്ങള്‍ക്ക് നല്‍കിയ 60 ദിവസം സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ നടപടി.

https://twitter.com/netanyahu/status/1148578289172275201

shortlink

Related Articles

Post Your Comments

Related Articles


Back to top button