KeralaLatest News

സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ സുനാമി ജയ്സണും സുഹൃത്തും പിടിയിൽ

തൃശൂർ: അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ കള്ളൻ സുനാമി ജയ്സണും സുഹൃത്ത് രമേശ് കുമാറും പിടിയിൽ.ഇക്കഴിഞ്ഞ മാർച്ച് മാസം ചെന്ത്രാപ്പിന്നി കണ്ണംപുള്ളി പുറത്ത് അടച്ചിട്ട മൂന്നു വീടുകളിൽ രാത്രി മോഷണം നടന്നിരുന്നു. രണ്ടു വീടുകളിൽ നിന്നും വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിരുന്നില്ല.

എന്നാൽ കൊല്ലാറ ശിവരാമന്‍റെ വീട്ടിലെ സ്റ്റീൽ അലമാര തകർത്ത് നാലരപവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞവർഷം വിദേശമദ്യ വിൽപ്പന കേസിൽ രമേഷ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ആ സമയത്തെ ചാലക്കുടിയിലെ കളവുകേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ജയ്സണുമായി രമേശ് സൗഹൃദത്തിലായിരുന്നു.

ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ജെയ്സൺ നൽകിയ മോഷണ മുതലുകൾ വിറ്റിരുന്നത് രമേഷാണ്. പണം ഇവർ പങ്കിട്ടെടുക്കുകയായിരുന്നു. പതിനേഴു വയസ്സു മുതൽ മോഷണങ്ങൾ തുടങ്ങിയ ജെയ്സണ്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കളവുകേസുകളുണ്ട്. എത്ര ഉറപ്പുള്ള വാതിലുകളും ശബ്ദമില്ലാതെ കുത്തിതുറക്കാൻ വിദഗ്ദനമാണ് ഇയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button