Latest NewsInternational

പ്രശസ്‌ത ശാ​സ്ത്ര​ജ്ഞയെ മരിച്ച നിലയിൽ കണ്ടെത്തി

ക്രെ​റ്റെ : പ്രശസ്‌ത അമേരിക്കൻ ശാ​സ്ത്ര​ജ്ഞയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രീ​ക്ക് ദ്വീ​പാ​യ ക്രെ​റ്റ​യി​ലെ ബ​ങ്ക​റി​ലാ​ണ് സു​സ​ന്‍ ഈ​റ്റ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരെക്കുറിച്ച്‌ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.ശ്വാ​സം​മു​ട്ടി​യാ​ണു സൂ​സ​ന്‍ മ​രി​ച്ച​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബ​ങ്ക​റി​ല്‍ പാ​റ​ക്കൂ​ട്ടം നി​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നു ച​നി​യ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നു പ​ത്തു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണു സൂ​സ​നെ അ​വ​സാ​ന​മാ​യി ആ​ളു​ക​ള്‍ കാ​ണു​ന്ന​ത്. ജൂ​ലൈ ര​ണ്ടി​നാ​ണു സൂ​സ​നെ കാ​ണാ​താ​കു​ന്ന​ത്. ആ​റു ദി​വ​സ​ത്തി​നു​ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ജ​ര്‍​മ​നി​യി​ലെ പ്ര​സി​ദ്ധ​മാ​യ മാ​ക്സ്പ്ലാ​ങ്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ മോ​ളി​ക്യു​ല​ര്‍ ബ​യോ​ള​ജി​സ്റ്റാ​യി​രു​ന്നു സൂ​സ​ന്‍. ഒ​രു കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ര്‍ ഗ്രീ​സി​ലെ​ത്തി​യ​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തു ക്രെ​റ്റ​യി​ല്‍ അ​ധി​നി​വേ​ശം ന​ട​ത്തി​യ നാ​സി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ് ഈ ​ഗു​ഹ. ക്രെ​റ്റ​യി​ലെ പ്ര​ധാ​ന വി​നോ​സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ് ഈ ​ബ​ങ്ക​ര്‍.പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button