Latest NewsTechnology

മോശം കമന്റുകൾക്ക് തടയിടാൻ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. സമൂഹമാധ്യമം വഴിയുള്ള വ്യക്തിഹത്യകള്‍ക്ക് തടയിടാൻ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് അവതരിപ്പിക്കുക. ഇന്‍സ്റ്റഗ്രാമിൽ മോശം കമന്റുകള്‍ ചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ ഈ ഫീച്ചർ തടയുന്നു. ഒരു ചിത്രത്തിന് താഴെ ഇത്തരത്തിൽ കമന്റു ചെയ്യുമ്പോള്‍ ‘ഇത് പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടോ ? എന്ന് ചോദ്യം ഉയർന്നു വരുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. എന്നാൽ നെഗറ്റീവ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് ഈ സംവിധാനം വിലക്കുകയില്ലെന്നാണ് റിപ്പോർട്ട്.

INSTAGRAM

ഈ പുതിയ ഫീച്ചര്‍ വിജയകരമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ നിരവധിയാളുകളെ മോശം കമന്റുകള്‍ ഇടുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ സാധിച്ചുവെന്നും ഇന്‍സ്റ്റാഗ്രാം അവകാശപ്പെടുന്നു. നിലവിൽ ഇംഗ്ലീഷ് കമന്റുകള്‍ക്ക് മാത്രം ലഭ്യമാകുന്ന ഈ സംവിധാനം വൈകാതെ ആഗോളതലത്തില്‍ ലഭ്യമാക്കിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button