Latest NewsIndia

എംഎൽഎമാരുടെ കൂറുമാറ്റത്തിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി

കൊൽക്കത്ത : കർണാടകയിലേയും ഗോവയിലേയും എംഎൽഎമാരുടെ കൂറുമാറ്റത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് മുക്ത ഭാരതമല്ല, പകരം പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് യെച്ചൂരി പറഞ്ഞു. ബിജെപി ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് നടത്തുന്നത്. ഇത് പ്രതീക്ഷിച്ചതാണ്. കോൺഗ്രസ് സംഘടന പ്രശ്നങ്ങൾ കൊണ്ടു വലയുകയാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സർക്കാരുകളെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button