Latest NewsIndia

പ്രാദേശിക ദളിത് നേതാവ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

ബീഹാറില്‍ ജെഡിയു പ്രാദേശിക ദളിത് നേതാവ് പോലീസ് സ്റ്റേഷനുള്ളിലെ ടോയ്ലറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി ഗ്രാമവാസികള്‍ രംഗത്തെത്തി.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച രാത്രി നളന്ദ ജില്ലയിലെ നാഗര്‍നൗസ പോലീസ് സ്റ്റേഷനിലെ ടോയ്ലറ്റിന്റെ സീലിംഗിലാണ് ഗണേഷ് രവിദാസിനെ (45) എന്ന ദളിത് നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജെഡിയു ദേശീയ പ്രസിഡന്റും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ജില്ലയിലാണ് സംഭവം. പാര്‍ട്ടീയുടെ മഹാദളിത് സെല്ലിന്റെ ബ്ലോക്ക് പ്രസിഡന്റായിരുന്ന രവിദാസിനെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് പൊലീസ് വിളിപ്പിച്ചത്.

നേതാവിന്റെ മരണവാര്‍ത്ത അറിഞ്ഞെത്തിയ അനുയായികള്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞു. ഏതാനും പോലീസുകാര്‍ക്ക് പരിക്കേറ്റു. കസ്റ്റഡി പീഡനംമൂലമാണ രിവദാസ് ആത്മഹത്യ ചെയ്തതെന്നാണ് ഗ്രാമീണര്‍ ആരോപിക്കുന്നത്. സ്‌നേഹിച്ച ആളെ വിവാഹം കഴിക്കാനും അഭയം നല്‍കാനും രവിദാസ് ഒരു പെണ്‍കുട്ടിയെ സഹായിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് രവിദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

സെന്‍ട്രല്‍ റേഞ്ച് ഡി.ഐ.ജി രാജേഷ് കുമാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. അറസ്റ്റിലായ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്സി / എസ്ടി നിയമപ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button