NewsIndia

മോദി ഇന്ന് ബിജെപിയുടെ വനിതാ എംപിമാരെ കാണും

 

ദില്ലി: ബിജെപിയുടെ വനിതാ എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരിക്കും കൂടിക്കാഴ്ചയെന്നും വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ആസൂത്രണം ചെയ്ത യോഗങ്ങളുടെ പരമ്പരയുടെ ഭാഗമായി പാര്‍ട്ടി എംപിമാരുമായുള്ള പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ ആശയവിനിമയമാണിത്.

ബിജെപി എംപിമാരുമായി പ്രധാനമന്ത്രി ഏഴ് കൂടിക്കാഴ്ചകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എംപിമാരെ ഏഴ് ഗ്രൂപ്പുകളായി തിരിച്ച് ഒബിസി, എസ്സി, എസ്ടി വിഭാഗങ്ങളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെയും ഒരിക്കല്‍ മന്ത്രിമാരായിരുന്നവരെയും മോദി ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാന്‍ ഇരുസഭകളില്‍ നിന്നുമുള്ള ബിജെപി എംപിമാര്‍ക്ക് അവസരം ലഭിക്കുന്നതിനാണ് ഈ മീറ്റിംഗുകള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്, അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും പാര്‍ലമെന്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇതുവഴി സാധിക്കും.

മോദി നേരിട്ട് ആശയവിനിമയം നടത്തിയെന്നും ഇത് അനൗപചാരിക കൂടിക്കാഴ്ചയാണെന്നും ഈ മീറ്റിംഗുകളിലൊന്നില്‍ പങ്കെടുത്ത ഒരു എംപി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button