News

വണ്‍ പ്ലസിന്റെ ഈ മോഡൽ ഫോണിനെതിരെ വ്യാപക പരാതിയുമായി ഉപയോക്താക്കള്‍

വണ്‍ പ്ലസ് 7 പ്രോയ്‌ക്കെതിരെ വ്യാപക പരാതിയുമായി ഉപയോക്താക്കള്‍. ഉപയോഗത്തിനിടെ ഫോണ്‍ ഷട്ട്ഡൗണ്‍ ആകുന്നുവെന്നും റീബൂട്ട് ആവുന്നുവെന്നും വണ്‍ പ്ലസിന്റെ ചില ഓണ്‍ലൈന്‍ ഫോറങ്ങളിൽ ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഫോണ്‍ ഷട്ട്ഡൗണ്‍ ആയാല്‍ പിന്നീട് വോളിയം കീയും പവര്‍ കീയും ഒരുമിച്ച് അമര്‍ത്തിയാല്‍ മാത്രമേ റീ സ്റ്റാര്‍ട്ട് ആവുകയുള്ളു എന്നും പരാതികളിൽ പറയുന്നുണ്ട്.

ONE PLUS 7 PRO

അതേസമയം ചില ഉപയോക്താക്കള്‍ മാത്രമാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്നാണ് വൺ പ്ലസ് കമ്പനി പറയുന്നത്. 7 പ്രോക്ക് ഓക്‌സിജന്‍ 9.5.9 അപ്‌ഡേറ്റ് നല്‍കി ക്യാമറക്കുള്‍പ്പടെയുള്ള ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നുവെങ്കിലും ഫോണ്‍ പെട്ടെന്ന് ഷട്ട്ഡൗണ്‍ ആകുന്നത് പരിഹരിക്കാന്‍ ഈ അപ്‌ഡേറ്റിനും സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close